Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാപ്പിൽ വി. ഉമർ...

കാപ്പിൽ വി. ഉമർ മുസ്‌ലിയാരെ അനുസ്മരിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗം കാപ്പിൽ വി. ഉമർ മുസ്‌ലിയാർ ജ്ഞാന പ്രചാരണത്തിന് ജീവിതം സമർപ്പിച്ച പണ്ഡിത പ്രതിഭയായിരുന്നെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ. എസ്.വൈ.എസ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് നാലകത്ത് അബ്ദുല്ല ഫൈസി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. ഒ.എം.എസ്. തങ്ങൾ നിസാമി മേലാറ്റൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഷുക്കൂർ മദനി അമ്മിനിക്കാട്, ഷമീർ ഫൈസി ഒടമല, ഉസ്മാൻ ദാരിമി കിഴക്കുംപാടം, എ.കെ. നാസർ മാസ്റ്റർ, എ.കെ. മുസ്തഫ, പി.കെ. അസീസ് പട്ടിക്കാട്, എൻ.പി. നൗഷാദ് താഴേക്കോട്, സൽമാൻ ഫൈസി തിരൂർക്കാട്, ഷംസുദ്ദീൻ ഫൈസി വെട്ടത്തൂർ, റഹീം ഫൈസി ചെമ്മല, പി.എം. അബ്ദുല്ല ഹാജി, എ.ടി. കുഞ്ഞിമൊയ്തീൻ മാസ്റ്റർ, കെ.പി. ഹംസ മേലാറ്റൂർ എന്നിവർ സംസാരിച്ചു. പടം.......mpc2 എസ്.വൈ.എസ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാപ്പിൽ വി. ഉമർ മുസ്‌ലിയാർ അനുസ്മരണ സംഗമം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story