Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:13 AM GMT Updated On
date_range 2017-10-04T10:43:39+05:30ബോധവത്കരണ ക്ലാസ് നടത്തി
text_fieldsപത്തിരിപ്പാല: പത്തിരിപ്പാല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാംവർഷ വിദ്യാർഥികൾക്കായി റാഗിങ്ങിനെതിെരയും ലഹരിക്കെതിരെയും നടത്തിയ ബോധവത്കരണ ക്ലാസ് മങ്കര എസ്.ഐ പ്രകാശൻ ഉദ്ഘാടനം ചെയ്തു. അറിയാത്ത നമ്പറിൽനിന്ന് വിളിയെത്തിയാൽ രക്ഷിതാക്കളെയോ പൊലീസിനെയോ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. അനിത അധ്യക്ഷത വഹിച്ചു. ഫയസ് കാട്ടകത്ത്, വിദ്യ എന്നിവർ സംസാരിച്ചു. 150ലേറെ വിദ്യാർഥികൾ പങ്കെടുത്തു. സർക്കാർ നിർദേശത്തെ തുടർന്നാണ് വിവിധ സ്കൂളുകളിലും കോളജുകളിലും ലഹരി-റാഗിങ് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്. പ്രതിരോധ കുത്തിവെപ്പ്: ബ്ലോക്ക്തല ഉദ്ഘാടനവും വിളംബര റാലിയും കോങ്ങാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ മിസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് കാമ്പയിനിെൻറ പാലക്കാട് ബ്ലോക്ക്തല ഉദ്ഘാടനവും റാലിയും നടന്നു. 'നമ്മുടെ ഭാവി നമുക്ക് സുരക്ഷിതമാക്കാം' സന്ദേശമുയർത്തി നടത്തിയ വിളംബര റാലി എസ്.ഐ കെ. ഹരീഷ് ഫ്ലാഗ്ഓഫ് ചെയ്തു. കോങ്ങാട് കെ.പി.ആർ.പി സ്കൂളിൽ നിന്നാരംഭിച്ച റാലി കോങ്ങാട് ജി.യു.പി സ്കൂൾ പരിസരത്ത് സമാപിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ, അംഗൻവാടി പ്രവർത്തകർ, എൻ.സി.സി സ്കൗട്ട്, ജൂനിയർ റെഡ്ക്രോസ്, കോങ്ങാട് ജി.യു.പി സ്കൂളിലെ ബാൻഡ് വാദ്യ ടീം, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ അണിനിരന്നു. കാമ്പയിൻ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ലത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.കെ. രജനി, സുഭദ്ര, എ.ഇ.ഒ അനിത, ഡി.ഡി.പി.ഒ എസ്.എച്ച്. ബീന, പി. ബിന്ദു, എ.കെ. ഹരിദാസ്, ഗോപി കൃഷ്ണൻ, ഡോ. എം.ആർ. ലീനാകുമാരി, കെ. ഹരിപ്രകാശ് എന്നിവർ സംസാരിച്ചു. മജീഷ്യൻ സേതുമാധവൻ പാറശ്ശേരിയുടെ പ്രതിരോധ വിസ്മയം മാജിക്ക് ഷോ, കുട്ടികളുടെ നൃത്ത രാഗോത്സവം എന്നിവയുണ്ടായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. സാജൻ, സിസി മോൻ തോമസ്, എം. പ്രസാദ്, പി.ആർ.ഒ കം െലയ്സൺ ഓഫിസർ കെ. രജീഷ് എന്നിവർ നേതൃത്വം നൽകി.
Next Story