Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:07 AM GMT Updated On
date_range 2017-10-04T10:37:56+05:30കണക്കിനെ തേച്ചുമിനുക്കി ഗണിതഭേരി
text_fieldsമലപ്പുറം: ജില്ല പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ദ്വിദിന ഗണിതഭേരി ക്യാമ്പ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ഗണിത ശാസ്ത്രത്തിലെ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി േപ്രാത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ 571 വിദ്യാർഥികൾ പങ്കെടുത്തു. ഇ. കൃഷ്ണൻ, ആർ. രാമാനുജൻ, വിജയകുമാരൻ, എൻ.കെ. രമേശ്, ടി.പി. പ്രകാശൻ, കെ.സി. ഉബൈദ്, അനിൽകുമാർ, എൻ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പരിശീലകരായി. വണ്ടൂർ, തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ ഗണിതഭേരി ക്യാമ്പ് ഒക്ടോബർ അവസാന വാരത്തിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കായി തുടർ േപ്രാഗ്രാമുകൾ വിജയഭേരി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് സമാപന യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ പറഞ്ഞു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ വി. സുധാകരൻ, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, വിജയഭേരി കോ-ഓഡിനേറ്റർ ടി. സലീം എന്നിവർ സംബന്ധിച്ചു. photo: mpmas ganithaberi
Next Story