Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:04 AM GMT Updated On
date_range 4 Oct 2017 5:04 AM GMTഉന്നത വിജയികളെ ആദരിച്ചു
text_fieldsbookmark_border
--------------------------------നിലമ്പൂര്‍: ഗുഡ് ഹോപ്പ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഉന്നതവിജയം നേടിയ വിദ്യർഥികളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോട് എന്താണ് സംസാരിക്കുന്നതെന്നതിന് ഏറെ പ്രസക്തിയുണ്ടെന്നും വാക്കാണ് വിജയത്തിലേക്കുള്ള താക്കോലെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ അജീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ മാനേജര്‍ എം. അബ്ദുൽ അസീസ് സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി ഫഹദ് നന്ദിയും പറഞ്ഞു. സ്പ്രിങ് ഇൻറര്‍നാഷനല്‍ സ്കൂള്‍, കാര്‍മ്മല്‍ഗിരി സ്കൂള്‍, ഓട്ടൻ ഇംഗ്ലീഷ് സ്കൂള്‍, ഗൈഡന്‍സ് പബ്ലിക് സ്കൂൾ, യമാനിയ പബ്ലിക് സ്കൂള്‍ എന്നിവയുടെ പ്രിന്‍സിപ്പൽമാരും സംബന്ധിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story