Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങരയിൽ പ്രചാരണത്തിൽ...

വേങ്ങരയിൽ പ്രചാരണത്തിൽ നിറഞ്ഞ്​ 'ജുനൈദ് ​ഖാനും ഷാർജ സുൽത്താനും'

text_fields
bookmark_border
മലപ്പുറം: വേങ്ങരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുന്നതിനിടെ ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും പയറ്റുന്നത് ബഹുമുഖ തന്ത്രം. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലകളിൽ ഇരകൾക്ക് നൽകിയ പിന്തുണയും ന്യൂനപക്ഷ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളുമാണ് മുന്നണികൾ വോട്ടർമാരോട് വിശദീകരിക്കുന്നത്. ദേശീയതലത്തിൽ വൻ കോലാഹലമുണ്ടാക്കിയ മുഹമ്മദ് അഖ്ലാഖ്, പെഹ്ലുഖാൻ, ജുനൈദ് ഖാൻ എന്നിവരുടെ കൊലകൾ കുടുംബയോഗങ്ങളിൽ സജീവ ചർച്ചയാണ്. െട്രയിൻ യാത്രക്കിടെ ഗോരക്ഷവാദികൾ കുത്തിക്കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദ് ഖാ​െൻറ കുടുംബത്തിന് സാന്ത്വനവുമായി എത്തിയത് ഇടതു നേതാക്കളും കേരള സർക്കാറുമാണെന്ന് എൽ.ഡി.എഫ് പറയുന്നു. ജുനൈദി​െൻറയും പെഹ്ലുഖാ​െൻറയും കുടുംബത്തിന് സി.പി.എമ്മും കിസാൻ സഭയും സാമ്പത്തിക, നിയമ സഹായം നൽകിയതായും ഇടതു നേതാക്കൾ വിശദീകരിക്കുന്നു. ആൾകൂട്ട കൊലകൾക്കെതിരെ പാർലമ​െൻറിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധമുയർത്തിയത് കോൺഗ്രസും മുസ്ലിം ലീഗുമാണെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. ജുനൈദ് ഖാ​െൻറ കുടുംബത്തിന് സാന്ത്വനവും സഹായവും നൽകിയത് ലീഗ് നേതൃത്വമാണ്. ജുനൈദി​െൻറ മാതാവും സഹോദരനും പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിക്കുകയും നന്ദി അറിയിക്കുകയും ചെയ്തതായി ലീഗ് നേതാക്കൾ പറയുന്നു. ഉത്തരേന്ത്യയിലെ ഹിന്ദുത്വ ഭീകരതക്കെതിരെ വാചാലരാകുന്ന സി.പി.എം നേതൃത്വം, കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുണ്ടായ ആർ.എസ്.എസ് ആക്രമണങ്ങളിൽ ദുരൂഹമായ മൗനത്തിലാണ്, പിണറായി സർക്കാറി​െൻറ പൊലീസ് നയം ന്യൂനപക്ഷ വിരുദ്ധമാണെന്നും ലീഗ് ആരോപിക്കുന്നു. ഷാർജ സുൽത്താ​െൻറ കേരള സന്ദർശനത്തോടെ തടവുകാരെ മോചിപ്പിക്കാനെടുത്ത തീരുമാനവും മുഖ്യമന്ത്രി പിണറായി ഇതിനായി നടത്തിയ ഇടപെടലും വോട്ടാക്കി മാറ്റാൻ എൽ.ഡി.എഫ് ശ്രമിക്കുന്നുണ്ട്. ഷാർജ സുൽത്താന് സർക്കാർ നൽകിയ ഉൗഷ്മള വരവേൽപ്പും സുൽത്താൻ പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതികളും ഇടതുപക്ഷം പ്രചാരണായുധമാക്കുന്നു. യു.ഇ.എ മലയാളി സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങൾ താൽപര്യമെടുത്തതുകൊണ്ടുകൂടിയാണ് സുൽത്താ​െൻറ സന്ദർശനം വിജയകരമായതെന്നും ഇതി​െൻറ നേട്ടം പിണറായിക്കുമാത്രം അവകാശപ്പെട്ടതല്ലെന്നും ലീഗ് കേന്ദ്രങ്ങൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story