Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടെക്​സ്​​ൈറ്റൽമില്‍...

ടെക്​സ്​​ൈറ്റൽമില്‍ തൊഴിലാളി ജില്ല പഠന ക്യാമ്പ് നാളെ

text_fields
bookmark_border
മലപ്പുറം: സ്റ്റേറ്റ് ടെക്സ്ൈറ്റല്‍ എംപ്ലോയ്‌സ് ഫെഡറേഷന്‍ (എസ്.ടി.യു) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളി പഠന ക്യാമ്പും കുടുംബ സംഗമവും തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ നാലരവരെ മലപ്പുറം കോട്ടക്കുന്ന് ഭാഷ സമര സ്മാരക ഹാളില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചക്കുശേഷം കുടുംബ സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. നാനൂറോളം തൊഴിലാളികളും കുടുംബങ്ങളുമാണ് പങ്കെടുക്കുക. എസ്. അനസ്, സിദ്ദീഖ്‍, ഹംസ മുല്ലപ്പള്ളി, എന്‍. വേലായുധന്‍, പി. മൂസകുട്ടി എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story