Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:05 AM GMT Updated On
date_range 1 Oct 2017 5:05 AM GMTകാർഷിക വിദ്യാരംഭം കുറിച്ച് കൂട്ടായ്മ
text_fieldsbookmark_border
കോട്ടക്കൽ: കാർഷിക പ്രവൃത്തിയിൽ വിദ്യാരംഭം കുറിച്ച് ഓപൺ അഗ്രികൾചർ ടീം ശ്രദ്ധേയമായി. ആസ്ഥാനമായ കോട്ടക്കൽ കൈപ്പള്ളിക്കുണ്ടിലായിരുന്നു ചടങ്ങ്. ജൈവ പച്ചക്കറിത്തോട്ടം രൂപവത്കരണം നഗരസഭ ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേ ഴ്സൻ ബുഷ്റ ഷബീർ അധ്യക്ഷത വഹിച്ചു. ദിനേശ് സൗപർണിക പദ്ധതി അവതരണം നടത്തി. കൃഷി ഓഫിസർ കെ.വി. അരുൺ കാർഷിക വിദ്യാരംഭം കുറിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ പി. ഉസ്മാമാൻ കുട്ടി, കൗൺസിലർ രാജസുലോചന, കോട്ടക്കൽ എസ്.ഐ ആർ.വിനോദ്, ഇബ്രാഹിം എന്നിവർ സംസാരിച്ചു. സായിരാജ് സ്വാഗതവും സനൽ പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. സൗജന്യ വിത്ത് വിതരണവും നടന്നു. കോട്ടക്കലിൽ നടന്ന കാർഷിക വിദ്യാരംഭം ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story