Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:05 AM GMT Updated On
date_range 1 Oct 2017 5:05 AM GMTജല അതോറിറ്റി കരാറുകാരുടെ പണിമുടക്ക് പിൻവലിച്ചു
text_fieldsbookmark_border
മലപ്പുറം: കേരള വാട്ടർ അതോറിറ്റി കരാറുകാർ മലബാർ മേഖലയിൽ 28 ദിവസമായി നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. ജല അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനീയർ ബാബു തോമസും വാട്ടർ അതോറിറ്റി ബോർഡ് അംഗം ടി.വി. ബാലനും വിളിച്ചുചേർത്ത ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സമരം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നേതാക്കൾ അറിയിച്ചു. അറ്റകുറ്റപ്പണിയുടെ രണ്ടുമാസത്തെ കൂടിശ്ശിക ഒക്ടോബറിൽ നൽകാമെന്നും ബാക്കി തുക മാനേജിങ് ഡയറക്ടറുമായി ചർച്ച നടത്തി തീയതി അറിയിക്കാമെന്നും വിവിധ കുടിശ്ശിക സംബന്ധിച്ച തീരുമാനം കൈക്കൊള്ളാമെന്നും മാനേജ്മെൻറ് ഉറപ്പുനൽകിയതായി നേതാക്കൾ അവകാശപ്പെട്ടു. ചർച്ചയിൽ ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. നാഗരത്നൻ, പി. സോമശേഖരൻ, കെ. സുരേഷ് വെള്ളില, ജോൺ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story