ശരണമ​ന്ത്രങ്ങളോടെ നാളെ മണ്ഡലകാലത്തിന് തുടക്കം

05:14 AM
15/11/2017
തിരുനാവായ: ശരണംവിളിയുടെ മന്ത്രധ്വനികളുമായി ശബരിമല മണ്ഡലകാലത്തിന് വ്യാഴാഴ്ച തുടക്കം. മണ്ഡല മഹോത്സവത്തെ വരവേൽക്കാൻ ക്ഷേത്രങ്ങളും ഹൈന്ദവ ഗൃഹങ്ങളുമൊരുങ്ങി. വൃശ്ചികപ്പുലരിയിൽ മാലയിടാൻ അയ്യപ്പക്ഷേത്രങ്ങളിലും മറ്റും നിരവധി പേരെത്തും. കന്നി അയ്യപ്പന്മാരും മാളികപ്പുറങ്ങളുമടക്കം ഭൂരിഭാഗം വിശ്വാസികളും വൃശ്ചികപ്പുലരിയിൽത്തന്നെ മാലയിട്ട് 41നാൾ നോമ്പെടുത്താണ് മല ചവിട്ടുക. കെട്ട് നിറക്കാനാവശ്യമായ സാധനങ്ങളുമായി പൂജാസ്റ്റോറുകളും സജീവമായി. ഇനി നാടെങ്ങും അഖണ്ഡനാമ യജ്ഞങ്ങൾക്കും തുടക്കമാകും. tirW5 മണ്ഡലകാലത്തി​െൻറ ഭാഗമായി സജീവമായ പൂജാസ്റ്റോറിൽനിന്ന്
COMMENTS