Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:29 AM GMT Updated On
date_range 31 July 2017 8:29 AM GMTപ്രതിഷേധത്തെരുവും ഒപ്പുശേഖരണവും
text_fieldsbookmark_border
മണ്ണാർക്കാട്: ടി.പി. സെൻകുമാറിനെ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രെബ്യൂണൽ അംഗമാക്കരുതെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി മണ്ണാർക്കാട് ഏരിയ കമ്മിറ്റി ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് പി. നൗഷാദ്, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് ബിലാൽ മുഹമ്മദ്, പി.ഡി.പി ജില്ല സെക്രട്ടറി ഷാഹുൽ ഹമീദ്, സാമൂഹിക പ്രവർത്തകൻ ബാവിക്ക ചിറക്കൽപടി, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എൻ.എൻ. കുറുപ്പ്, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് മൻസൂർ കൊറ്റിയോട്, ജില്ല സമിതിയംഗം ഷാക്കിർ അഹമ്മദ്, ഫ്രറ്റേണിറ്റി ജില്ല സമിതിയംഗം ഷാജഹാൻ കാരൂക്കിൽ, എസ്.ഐ.ഒ ജില്ല സമിതിയംഗം ഒ. അഷ്ഫാഖ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹരജിയിൽ മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ ഒപ്പു രേഖപ്പെടുത്തി ഏരിയതല ഉദ്ഘാടനം നിർവഹിച്ചു. CAPTION ഫോട്ടോ അടിക്കുറിപ്പ് : ടി.പി. സെൻകുമാറിനെ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രെബ്യൂണൽ അംഗമാക്കരുതെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹരജിയുടെ ഏരിയതല ഉദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിക്കുന്നു സ്വാഗതസംഘ രൂപവത്കരണ യോഗം മണ്ണാർക്കാട്: യൂത്ത് കോൺഗ്രസ് ലോക്സഭ കമ്മിറ്റി ആഗസ്റ്റ് 15ന് വൈകീട്ട് മൂന്നിന് മണ്ണാർക്കാട് ടൗണിൽ നടത്തുന്ന ഫ്രീഡം കോൺഫറൻസിെൻറ സ്വാഗതസംഘ രൂപവത്കരണ യോഗം കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്സഭ പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി. അഹമ്മദ് അഷ്റഫ്, പി.ആർ. സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.വി. ഷൗക്കത്തലി, ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ നൗഷാദ് ചേലഞ്ചേരി, മുസ്തഫ പട്ടാമ്പി, മനോജ്, നൗഫല്‍ തങ്ങള്‍, കെ.സി. വിപിൻ, മുരളീകൃഷ്ണന് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story