Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:50 AM GMT Updated On
date_range 2017-07-30T14:20:59+05:30കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കണം ^കെ.ഇ. ഇസ്മയിൽ
text_fieldsകാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കണം -കെ.ഇ. ഇസ്മയിൽ പാലക്കാട്: കാലഹരണപ്പെട്ട നിയമങ്ങൾ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ പരിഷ്കരിക്കണമെന്ന് സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം കെ.ഇ. ഇസ്മായിൽ. ജോയൻറ് കൗൺസിൽ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിജയകുമാരൻ നായർ സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി എം.സി. ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, വി.സി. ജയപ്രകാശ്, കെ. മുകുന്ദൻ, എൻ.എൻ. പ്രജിത, പി.ഡി. അനിൽകുമാർ, എ. അംജത്ഖാൻ, പി. ശ്രീധരൻ, പി. കണ്ണൻ എന്നിവർ സംസാരിച്ചു. വി.ജി. ജെയ് സ്വാഗതവും ടി. ബാബുദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡൻറ് വി. ചന്ദ്രബാബു, സെക്രട്ടറി എം.സി. ഗംഗാധരൻ, ട്രഷറർ പി.ഡി. അനിൽകുമാർ, പി. കണ്ണൻ, എൻ.എൻ. പ്രജിത, പി. അനിൽകുമാർ വൈസ് പ്രസിഡൻറുമാർ, വി.ജി. ജെയ്, എ. അംജത്ഖാൻ ജോ. സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു. ഗ്രീൻ േപ്രാട്ടോകോൾ: യോഗം ആഗസ്റ്റ് മൂന്നിന് പാലക്കാട്: 'മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം' ലക്ഷ്യം കൈവരിക്കുന്നതിെൻറ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഓഫിസുകളിലും മറ്റ് ജില്ലതല ഓഫിസുകളിലും ഗ്രീൻ േപ്രാട്ടോകോൾ പാലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള യോഗം ആഗസ്റ്റ് മൂന്നിന് വൈകീട്ട് നാലിന് ജില്ല കലക്ടറുടെ ചേംബറിൽ ചേരും.
Next Story