Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:44 AM GMT Updated On
date_range 2017-07-30T14:14:59+05:30സി.ടി സ്കാൻ വീണ്ടും പ്രവർത്തന സജ്ജമാക്കി
text_fieldsമഞ്ചേരി മെഡിക്കൽ കോളജിലെ സി.ടി സ്കാൻ പ്രവർത്തന സജ്ജമാക്കി തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളജിൽ റോഡിയോളജിസ്റ്റിെൻറ അഭാവത്തിൽ പ്രവർത്തനം സ്തംഭിച്ച സി.ടി സ്കാൻ വീണ്ടും പ്രവർത്തന സജ്ജമാക്കി. കെ.എച്ച്.ആർ.ഡബ്ല്യു.എസിെൻറ കീഴിൽ സ്ഥാപിച്ച സി.ടി സ്കാൻ റേഡിയോളജിസ്റ്റിെൻറ സേവനത്തിെൻറ അഭാവത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പ്രവർത്തന രഹിതമായിരുന്നു. രണ്ട് തവണ പത്രപരസ്യം നടത്തിയിട്ടും റേഡിയോളജിസ്റ്റിെൻറ സേവനം ഡെപ്യൂേട്ടഷൻ വ്യവസ്ഥയിേലാ കോൺട്രാക്ട് വ്യവസ്ഥയിലോ ലഭിച്ചില്ല. ഇതേ തുടർന്ന് മന്ത്രി കെ.കെ. ശൈലജ േനരിട്ട് ഇടപെട്ട് മുമ്പ് ഡെപ്യൂേട്ടഷൻ പൂർത്തിയാക്കി മാതൃസ്ഥാപനത്തിലേക്ക് പോയ റേഡിയോളജിസ്റ്റിെൻറ സേവനം വീണ്ടും ലഭ്യമാക്കി. ജൂലൈ 29 മുതൽ സി.ടി സ്കാൻ യൂനിറ്റ് പ്രവർത്തനക്ഷമമാകുമെന്ന് മാനേജിങ് ഡയറക്ടർ അശോക് ലാൽ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ വരുന്ന രോഗികൾക്കും മറ്റ് പൊതുജനങ്ങൾക്കും ഇൗ സി.ടി. സ്കാൻ യൂനിറ്റിെൻറ സേവനം പ്രയോജനപ്പെടുത്താം.
Next Story