Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:41 AM GMT Updated On
date_range 2017-07-30T14:11:58+05:30നിയന്ത്രണം തെറ്റി ടാങ്കർലോറി ഡിവൈഡറിലേക്ക് പാഞ്ഞുകയറി
text_fieldsവടക്കഞ്ചേരി: നിർമാണം പുരോഗമിക്കുന്ന ആറുവരി പാതയിൽ വീണ്ടും അപകടം. ആറുവരി പാത നിർമാണത്തിനായി തമിഴ്നാട്ടിൽനിന്ന് തൃശൂരിലേക്ക് സിമൻറ് ഇറക്കി മടങ്ങിയ ടാങ്കർ ലോറിയാണ് സൂചന ബോർഡുകളുടെ അപര്യാപ്തത മൂലം ഡിവൈഡറും തകർത്ത് എതിർ ദിശയിലേക്കു പാഞ്ഞു കയറിയത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ പന്നിയങ്കര ടോൾ പ്ലാസക്ക് സമീപമാണ് സംഭവം. സംഭവ സമയത്ത് എതിർ ദിശയിൽ വാഹനങ്ങൾ കുറവായതു മൂലം വൻ ദുരന്തം ഒഴിവായി. വെള്ളം പോകാനുള്ള ചാൽ നിർമാണത്തിെൻറ ഭാഗമായി ഈ പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചതും അഞ്ചടിയിലേറെ താഴ്ചയിൽ പാത നീളത്തിൽ കീറിയതും ഡ്രൈവർ അറിഞ്ഞിരുന്നില്ല. അപകടത്തെ തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നിര നീണ്ടു. ഹൈവേ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മാർച്ച് നടത്തി പുതുശ്ശേരി: സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ കുരുടിക്കാടുള്ള ലോട്ടറി ഗോഡൗണിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല ലോട്ടറി തൊഴിലാളി യൂനിയൻ സെക്രട്ടറി കെ. ഗോകുലബാലൻ അധ്യക്ഷത വഹിച്ചു. എം. ഹരിദാസ്, ആർ. പുരുഷോത്തമൻ, വീരാൻ എന്നിവർ സംസാരിച്ചു.
Next Story