Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:41 AM GMT Updated On
date_range 30 July 2017 8:41 AM GMTബി.എസ്.എൻ.എൽ വൈറസ് ബാധ മലപ്പുറത്തും
text_fieldsbookmark_border
മലപ്പുറം: വൈറസ് ബാധ മലപ്പുറം ജില്ലയിലെ ബി.എസ്.എൻ.എൽ േബ്രാഡ്ബാൻഡ് കണക്ഷനുകളെ ബാധിച്ചതായി എസ്.എസ്.എ അധികൃതർ അറിയിച്ചു. 20 ശതമാനം കൂടുതൽ തകരാറുകൾ റിപ്പോർട്ട് ചെയ്തു. മോഡത്തിലെ വൈറസ് ബാധ പരിഹരിക്കാൻ ജില്ലയിലെ എല്ലാ ടെലിഫോൺ എക്സ്ചേഞ്ചുകളും ഞായറാഴ്ച മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ പാസ്വേർഡ് മാറ്റണം. ബ്രോഡ്ബാൻഡ് ഇൻസ്റ്റാൾ ചെയ്യുേമ്പാൾ ലഭിക്കുന്ന പാസ്വേർഡായ അഡ്മിൻ എന്നത് മാറ്റാത്തവർക്കാണ് വൈറസ് ബാധയുണ്ടായത്. പാസ്വേർഡ് മാറ്റിയതിനുശേഷം ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നതിന് പ്രശ്നമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story