Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:27 AM GMT Updated On
date_range 2017-07-30T13:57:00+05:30തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റു മരിച്ചു; ഇന്ന് സംസ്ഥാന ഹർത്താൽ
text_fieldsകഴക്കൂട്ടം: ശ്രീകാര്യം കരിമ്പുക്കോണത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റ് മരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഞായറാഴ്ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലെന്ന് സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ അറിയിച്ചു. ആർ.എസ്.എസ് ഇടവക്കോട് ശാഖാ കാര്യവാഹക് കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷാണ് (34) മരിച്ചത്. 15 അംഗസംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ശനിയാഴ്ച രാത്രി ഒമ്പേതാടെ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. കടയിൽ കയറി പാൽ വാങ്ങവെ പിന്തുടർന്നെത്തിയവർ ആക്രമിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടെ മരിച്ചു. അക്രമികളിൽ പ്രദേശവാസികളായ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ആളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സൂചനയുണ്ട്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അസി. കമ്മീഷണര്‍ പ്രമോദ്കുമാറിെൻറ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
Next Story