Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:50 AM GMT Updated On
date_range 28 July 2017 8:50 AM GMTഅധ്യാപികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ചങ്ങരംകുളം: അധ്യാപികയെ പരിക്കേൽപ്പിച്ച് മാല കവര്‍ന്ന കേസിലെ പ്രതിയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുര്‍മ്മ തരിയത്ത് വാടകക്ക് താമസിക്കുന്ന ഇല്ലിക്കത്ത് വളപ്പില്‍ സജില്ഷാനെയാണ് (22) ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുമ്പ് ഐനിച്ചോട് മാര്‍ത്തോമ സ്കൂളിന് സമീപത്ത് വച്ചാണ് ചിറവല്ലൂര്‍ സ്വദേശിയും ഉദിനിക്കര സ്കൂളിലെ അധ്യാപികയുമായ യുവതിയുടെ അഞ്ച് പവന് തൂക്കം വരുന്ന സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പിടിച്ച് പറിച്ചത്. അധ്യാപികയെ അടിച്ച് പരിക്കേൽപ്പിച്ച് സ്വര്‍ണം കവര്‍ന്ന പ്രതി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് അധ്യാപിക ചങ്ങരംകുളം പൊലീസിന് പരാതി നല്‍കിയിരുന്നു. ഇയാളെ അധ്യാപിക തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. എടപ്പാളില്‍ ജ്വല്ലറിയില്‍ വില്പന നടത്തിയ സ്വര്‍ണം പൊലീസ് തിരിച്ചെടുത്തു. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ സജിൽഷാ. സമാനമായ മറ്റു കേസുകളില്‍ ഇയാൾ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. സജിൽഷായെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story