Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:44 AM GMT Updated On
date_range 28 July 2017 8:44 AM GMTഅറബിക് അക്കാദമിക് കോംപ്ലക്സ് യോഗം
text_fieldsbookmark_border
കൊണ്ടോട്ടി: ഉപജില്ല അറബിക് അക്കാദമിക് കോംപ്ലക്സ് യോഗം മൊറയൂർ ബി.ആർ.സി ഹാളിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സലീന ഉദ്ഘാടനം ചെയ്തു. ജില്ല മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. 'ഭാഷ ബോധനവും വിനിമയവും' വിഷയത്തിൽ സംസ്ഥാന പാഠപുസ്തക സമിതി അംഗം സി.എം. ഇബ്രാഹിം ക്ലാസെടുത്തു. നൗഷാദ് പുളിക്കൽ, നസീർ കക്കോവ്, സക്കീർ ഹുസൈൻ, എം.ടി. റഷീദ് മാസ്റ്റർ എന്നിവർ വിഷയം അവതരിപ്പിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കെ. മുഹമ്മദ് സംസാരിച്ചു. സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി സ്വഗതവും അബൂബക്കർ വാഴയൂർ നന്ദിയും പറഞ്ഞു. ഫോേട്ടാ kdy1: കൊണ്ടോട്ടി ഉപജില്ല അറബിക് അക്കാദമിക് കോംപ്ലക്സ് യോഗം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സലീന ഉദ്ഘാടനം ചെയ്യുന്നു 'സ്നേഹപൂർവം വിദ്യാർഥികളോട്' ചർച്ച ഇന്ന് കൊണ്ടോട്ടി: ഇ.എം.ഇ.എ ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമായി 'സ്നേഹപൂർവം വിദ്യാർഥികളോട്' ചർച്ച വെള്ളിയാഴ്ച നടക്കും. ജില്ല ആരോഗ്യവകുപ്പും ജില്ല വിദ്യാഭ്യാസ ഓഫിസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ ഒമ്പതിന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story