Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ഡലം പ്രസിഡൻറുമാരുടെ...

മണ്ഡലം പ്രസിഡൻറുമാരുടെ കൺവെൻഷൻ നടത്തി

text_fields
bookmark_border
പാലക്കാട്: സി.പി.ഐ--സി.പി.എം തർക്കം മൂലം അട്ടപ്പാടിയിലെ റവന്യു-വനം, ഉദ്യോഗസ്ഥർ കർഷകേദ്രാഹ നയം തുടരുകയാണെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഭരണമുന്നണിയിലെ ചേരിപ്പോരിൽ അട്ടപ്പാടിയിലെ കർഷകർ നട്ടം തിരിയുകയാണെന്നും മണ്ഡലം പ്രസിഡന്‍റുമാരുടെ കൺവെൻഷൻ കുറ്റപ്പെടുത്തി. കൺവെൻഷൻ മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, മുൻ എം.പി വി.എസ്. വിജയരാഘവൻ, നേതാക്കളായ വിജയൻ പൂക്കാടൻ, എം.ആർ. രാമദാസ്, സത്യൻ പെരുമ്പറക്കോട്, യു.ആർ. നീലകണ്ഠൻ, പ്രകാശ് കാഴ്ച പറമ്പിൽ എന്നിവർ സംസാരിച്ചു. പാലക്കാട്: കാട്ടാനകൾ നാട് മുഴുവൻ വിറപ്പിക്കുമ്പോൾ ജില്ല ഭരണകൂടവും വനം--പൊലീസ് വകുപ്പുകളും നിഷ്ക്രിയമായിരിക്കുന്നതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മലമ്പുഴ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.എഫ്.ഒ ഓഫിസ് മാർച്ച് നടത്തും. രാവിലെ ഒമ്പതിന് ഒലവക്കോട് താണാവ് ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. കർഷകർ ഉൾപ്പടെ നൂറുകണക്കിനാളുകൾ സമരത്തിൽ അണിനിരക്കും. മാർച്ച് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. ജില്ല കൺവെൻഷൻ നടത്തി പാലക്കാട്: പ്രവാസി ലീഗ് ജില്ല കൺവെൻഷൻ നടത്തി. പ്രവാസി ക്ഷേമ പദ്ധതികൾ എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് പ്രവാസിലീഗ് പ്രക്ഷോഭം നടത്തുമെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. ആഗസ്റ്റ്് ഒന്നിന് കോഴിക്കോട് നടക്കുന്ന മമ്മദ് ഫൈസി അനുസ്മരണവും മെംബർഷിപ്പ് കാമ്പയി‍​െൻറ സംസ്ഥാന തല ഉദ്ഘാടനവും വിജയിപ്പിക്കാൻ ജില്ല കൺെവൻഷൻ തീരുമാനിച്ചു. ജില്ല ലീഗ് സെക്രട്ടറി കെ.കെ.എ അസീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. കുഞ്ഞറമുഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവാസിലീഗ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ സംസാരിച്ചു. മുസ്്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തി. എം.എസ്. അലവി, കെ.വി. മുസ്തഫ, എം.പി.എ. ബക്കർ മാസ്റ്റർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story