Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:29 AM GMT Updated On
date_range 2017-07-28T13:59:59+05:30തൊഴിൽ പരിശീലനം
text_fieldsമലപ്പുറം: വിമുക്തഭടൻമാർക്കും അവരുടെ ആശ്രിതർക്കും ജില്ല സൈനിക ക്ഷേമ ഓഫിസ് നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ, ഫാഷൻ ഡിസൈനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 0483 2734932. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റിൽ ഒഴിവ് മലപ്പുറം: ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റിൽ ഔട്ട് റീച്ച് വർക്കർ, കൗൺസിലർ ഒഴിവുകളുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഔട്ട് റീച്ച് വർക്കർ തസ്തികയിലേക്ക് ഹയർസെക്കൻഡറി തത്തുല്യം യോഗ്യതയുണ്ടാവണം. കൗൺസിലർ തസ്തികയിലേക്ക് സൈക്കോളജിയിലോ സോഷ്യൽ വർക്കിലോ ഉള്ള ബിരുദം/ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, ഫോട്ടോ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 19 നകം ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി, മലപ്പുറം വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ 0483-2978888. ക്വട്ടേഷൻ ക്ഷണിച്ചു മലപ്പുറം: ഹൈദരാബാദ് ഇ.സി.ഐ.എൽ കമ്പനിയിൽ നിന്നും ഇലക്േട്രാണിക് വോട്ടിങ് മെഷീൻ മലപ്പുറത്തേക്ക് കൊണ്ട് വരുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 29 ന് വൈകീട്ട് നാല്.
Next Story