Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 7:59 AM GMT Updated On
date_range 2017-07-28T13:29:59+05:30ആറ് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsതുവ്വൂർ: കഞ്ചാവ് മൊത്ത വിതരണക്കാരൻ കരുവാരകുണ്ട് പൊലീസിെൻറ പിടിയിലായി. തമിഴ്നാട് ദിണ്ഡിഗൽ പന്നപ്പെട്ടി സ്വദേശി പ്രവീണാണ് (32) ആറ് കിലോ കഞ്ചാവുമായി പിടിയിലായത്. കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ തുവ്വൂർ റെയിൽവേ സ്റ്റേഷന് സമീപം തുവ്വൂർ-ഐലാശ്ശേരി റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പരിസരത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ കവർ ചെയ്ത് ആറ് കിലോ കഞ്ചാവുമായി ഇയാൾ റോഡിലൂടെ നടന്ന് വരികയായിരുന്നു. രണ്ടുകിലോ തൂക്കംവരുന്ന മൂന്ന് പൊതികളിലായാണ് കഞ്ചാവ് കണ്ടെടുത്തത്.
Next Story