Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടക്കുളത്ത്...

എടക്കുളത്ത് അഴുക്കുചാലാക്കിയത് ഒന്നര പതിറ്റാണ്ട് ഉപയോഗിച്ച പാത

text_fields
bookmark_border
തിരുനാവായ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അൺലോഡിങ് യാർഡ് വന്നപ്പോൾ അഴുക്കുചാലാക്കിയത് ഒന്നര പതിറ്റാണ്ട് നാട്ടുകാർ ഉപയോഗിച്ച പാത. യാർഡി​െൻറ വടക്കുഭാഗത്തു കൂടി പോകുന്ന നാനൂറ് മീറ്ററോളം നീളമുള്ള ഈ അഴുക്കുചാൽ നിർമിച്ച സ്ഥലത്ത് മുമ്പ് കിഴക്കൻമുക്ക്, തോട്ടായ്, മാണിയങ്കാട് മേഖലയിലുള്ളവർ സ്ഥിരമായി സഞ്ചരിച്ചിരുന്നതും സാധനസാമഗ്രികൾ കൊണ്ടുപോയിരുന്നതുമായ പാതയായിരുന്നു ഇത്. 150 വർഷം മുമ്പ് നിലവിൽ വന്ന റെയിൽവേ സ്റ്റേഷ‍​െൻറ ഗുഡ്സ് ഷെഡിലേക്ക് കൊടക്കൽ ടൈൽ ഫാക്ടറിയിൽ നിന്നുള്ള ഓടുകളും മറ്റും വണ്ടിയിൽ കയറ്റിയയക്കുന്നതിനായി കൊണ്ടുവന്നതും ഈ പാതയിലൂടെയായിരുന്നു. യാർഡിനോടനുബന്ധിച്ച് എഫ്.സി.ഐ ഗോഡൗൺ വരുമ്പോൾ ഈ പാത മാണിയങ്കാട് പാതയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഗോഡൗണിനെതിരെ എതിർപ്പ് വന്നതിനെത്തുടർന്ന് നിർമാണം താൽക്കാലികമായി നിർത്തിവെച്ചതിനാൽ പാത വരുമെന്ന സ്വപ്നം പൊലിഞ്ഞു. അതോടെ അഴുക്കുചാലി​െൻറ ഓരത്തുകൂടി നടന്നു പോകേണ്ട ഗതികേടായി. ഇപ്പോൾ അഴുക്കുചാലിൽ വെള്ളം കെട്ടി കൊതുകുവളർത്തു കേന്ദ്രമായിരിക്കുകയാണ്. CAPTION Tir w2 അഴുക്കുചാലായി മാറിയ പാത
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story