Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:51 AM GMT Updated On
date_range 2017-07-27T14:21:00+05:30ആയുർവേദ പച്ചമരുന്ന് പാക്കറ്റ് വിതരണം ചെയ്തു
text_fieldsവളാഞ്ചേരി: പനി പ്രതിരോധത്തിെൻറ ഭാഗമായി എട്ടാം ഡിവിഷൻ ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുകയ്ക്കുന്നതിനുള്ള ആയുർവേദ പച്ചമരുന്ന് പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്തു. വിതരണോദ്ഘാടനം തിരൂർ കാർഷിക വികസന ബാങ്ക് പ്രസിഡൻറ് വി.പി. അബ്ദുറഹ്മാൻ എന്ന മണി നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈക്കത്തൂർ െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.വി. ശ്രീകുമാർ, സി.എൻ. മൂസത്, കെ. കുട്ടികൃഷ്ണൻ നായർ, പി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കണം വലിയകുന്ന്: അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വലിയകുന്ന് ഓട്ടോ തൊഴിലാളി യൂനിയൻ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. എ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പി. ദാമോദരൻ (പ്രസി), പി.പി. ലാലു (വൈ. പ്രസി), എം.പി. ഭഗവൻ ദാസ് (സെക്ര), ഷരീഫ്, അബ്ദുളള (ജോ. സെക്ര), സുകുമാരൻ (ട്രഷ). സർക്കാർ ഓഫിസുകളിലെ ഒഴിവുകൾ നികത്തണം ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ വിവിധ സർക്കാർ ഓഫിസുകളിലെ ഒഴിവുകളിൽ ജീവനക്കാരെ നിയമിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസ്, വെറ്ററിനറി ഡിസ്പെൻസറി എന്നിവിടങ്ങളിലെ ജീവനക്കാരുടെ കുറവ് കാരണം ഓഫിസിലെത്തുന്നവർ ബുദ്ധിമുട്ടുകയാണ്. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. കെ. മുഹമ്മദ് ഷാഫി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.ടി. റഫീഖ്, പി. സാജിദ്, കെ.പി. സുബൈർ, ഷമീം മാസ്റ്റർ, എൻ. മുബഷീർ, മുഹമ്മദ് കുഞ്ഞി, വി.ടി. അമീർ, എ.പി. രമേഷ്, കെ.പി. യൂനസ്, ടി. ഷാനവാസ് എന്നിവർ സംസാരിച്ചു.
Next Story