Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.യു. ചിത്രക്ക് നീതി...

പി.യു. ചിത്രക്ക് നീതി നിഷേധിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
ശ്രീകൃഷ്ണപുരം: ഏഷ്യൻ അത്ലറ്റിക് മെഡൽ ജേത്രിയും വി.ടി.ബി കോളജ് വിദ്യാർഥിനിയുമായ പി.യു. ചിത്രക്ക് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചതിനെതിരെ കോളജ് മാനേജ്‌മൻറ്, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പ്രതിഷേധ കൂട്ടായ്മ നടത്തി. കടമ്പഴിപ്പുറം ബസ്സ്റ്റാൻഡിൽ നടന്ന കൂട്ടായ്മ കോളജ് ട്രസ്റ്റ് മാനേജർ ജയരാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഇ. ജയൻ അധ്യക്ഷനായി. പരിശീലകൻ സിജിൻ, സന്ദീപ്, ഹരിദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story