Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:38 AM GMT Updated On
date_range 27 July 2017 8:38 AM GMTരാജാസിൽ ബ്ലാസ്റ്റേഴ്സ് പരിശീലന കേന്ദ്രം തുടങ്ങാൻ മുന്നൊരുക്കം
text_fieldsbookmark_border
കോട്ടക്കൽ: കേരള ബ്ലാസ്റ്റേഴ്സിെൻറ പരിശീലന കേന്ദ്രം ഗവ. രാജാവ് ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങുന്നതിെൻറ ഭാഗമായി മുന്നൊരുക്ക യോഗം ചേർന്നു. 30ന് രാവിലെ എട്ടിന് കുട്ടികളെ െതരഞ്ഞെടുക്കും. 10 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയവർക്ക് ജില്ലതലത്തിൽ പ്രത്യേക പരിശീലനം നൽകാനും നിർധനരായ കുട്ടികളെ ദത്തെടുക്കാൻ പര്യാപ്തമായ സന്നദ്ധ സംലടനകളെ കണ്ടെത്താനുമാണ് തീരുമാനം. കേരള ഫുട്ബാൾ അസോസിയേഷൻ, സ്കോർ ലൈൻ സ്പോർട്സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പരിശീലനത്തിനെത്തുന്ന കുട്ടികൾ ജഴ്സി, ബൂട്ട്, വയസ്സ് തെളിയിക്കാനാവശ്യമായ രേഖകൾ എന്നിവ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. സുബൈർ പറപ്പൂർ, പി. ഗോപകുമാർ, ഊരാളി ജയപ്രകാശ്, രാജൻ കുമ്മറമ്പിൽ, സി.ടി. ഫൈസൽ, സന്ദീപ് കെ. നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സുബൈർ പറപ്പൂർ (ചെയർ.), കുമ്മറമ്പിൽ രാജൻ (കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story