Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:32 AM GMT Updated On
date_range 2017-07-27T14:02:59+05:30ശുചീകരിച്ച സ്ഥലത്ത് അറവുമാലിന്യം തള്ളി
text_fieldsതിരൂരങ്ങാടി: കാടുവെട്ടിത്തെളിച്ച് യ നിലയിൽ. ചെമ്മാട് വെഞ്ചാലി കനാൽ റോഡ് പരിസരത്തും കനാലിലുമാണ് പുഴുക്കളരിക്കുന്ന മാലിന്യം തള്ളിയത്. കടുത്ത ദുർഗന്ധം പരന്നതോടെ ബുധനാഴ്ച രാവിലെ നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മാലിന്യം കണ്ടത്. രാത്രിയുടെ മറവിൽ വാഹനത്തിലെത്തിയവരാണ് മാലിന്യം തള്ളിയതെന്ന് കരുതുന്നു. വിവാഹ ചടങ്ങിലെ ഭക്ഷണാവശിഷ്ടങ്ങളും കവറുകളിലാക്കി തള്ളിയിട്ടുണ്ട്. കാടുമൂടി മാലിന്യം നിറഞ്ഞിരുന്ന ഈ സ്ഥലം ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ യുവാക്കൾ ചേർന്ന് വൃത്തിയാക്കിയിരുന്നു. സമീപത്തായി നഗരസഭയുടെ മാലിന്യം തള്ളുന്ന സ്ഥലമുണ്ട്. കവാടം പൂട്ടിയിടുന്നതിനാൽ ഇതിന് പുറത്തും റോഡിലുമായി സ്വകാര്യ വ്യക്തികൾ മാലിന്യം തള്ളുന്നത് പതിവാണ്.
Next Story