Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:26 AM GMT Updated On
date_range 27 July 2017 8:26 AM GMTമാലിന്യ സംസ്കരണം സർക്കാറും തദ്ദേശ സ്ഥാപനങ്ങളും നൂതന മാർഗങ്ങൾ തേടണം ^ വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsbookmark_border
മാലിന്യ സംസ്കരണം സർക്കാറും തദ്ദേശ സ്ഥാപനങ്ങളും നൂതന മാർഗങ്ങൾ തേടണം - വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം: മാലിന്യ സംസ്കരണത്തിെൻറ പേരു പറഞ്ഞ് വ്യാപാരികളെ േദ്രാഹിക്കുന്ന നടപടി സംസ്ഥാന സർക്കാറും തദ്ദേശഭരണ സ്ഥാപനങ്ങളും അവസാനിപ്പിക്കണമെന്നും മാലിന്യ സംസ്കരണത്തിന് ബന്ധപ്പെട്ടവർ ആധുനിക മാർഗങ്ങൾ തേടണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. വ്യാപാര മേഖലയെ പൂർണമായും അവതാളത്തിലാക്കുന്ന തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് സർക്കാറും തദ്ദേശസ്ഥാപനങ്ങളും പിന്മാറണം. മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ വ്യാപാരികളും ആശങ്കയിലാണ്. സർക്കാർതലത്തിൽ കമീഷനെ വെച്ച് പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഇ.കെ. ചെറി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി, റാബിയ, കാരശ്ശേരി ബാബു, സലാം വളാഞ്ചേരി, പ്രമോദ് അരിയല്ലൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story