Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:26 AM GMT Updated On
date_range 27 July 2017 8:26 AM GMTപി.യു. ചിത്രയെ ഒഴിവാക്കിയതിൽ പ്രതിഷേധം
text_fieldsbookmark_border
മലപ്പുറം: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽനിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സംയുക്ത കായികാധ്യാപക സംഘടന ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജയിക്കുമെന്നുറപ്പുണ്ടെങ്കിലേ മത്സരത്തിനയക്കേണ്ടതുള്ളൂവെന്ന നിലപാട് പ്രതിഷേധാർഹമാണ്. സ്കൂൾ കായികാധ്യാപകെൻറ ശിക്ഷണത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച താരം ഇല്ലായ്മകളിൽനിന്ന് പോരാടി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും ലോകവേദിയിലേക്കയക്കാൻ തടസ്സവാദമുന്നയിക്കുന്നത് ശരിയല്ലെന്ന് യോഗം വിലയിരുത്തി. എം. മുനീർ, മുഹമ്മദ് ഷറഫുദ്ദീൻ റസ്വി, വി. സജാത് സാഹിർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story