Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെജ്​രിവാളി​െൻറ...

കെജ്​രിവാളി​െൻറ വക്കീൽചുമതല ജത്​മലാനി ഒഴിഞ്ഞു

text_fields
bookmark_border
കെജ്രിവാളി​െൻറ വക്കീൽചുമതല ജത്മലാനി ഒഴിഞ്ഞു ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളി​െൻറ കേസ് നടത്തിപ്പ് ചുമതലയിൽനിന്ന് മുതിർന്ന അഭിഭാഷകൻ രാം ജത്മലാനി ഒഴിഞ്ഞു. ഇതുവരെ ഹാജരായതി​െൻറ ഫീസായി രണ്ടുകോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. കെജ്രിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഡൽഹി ഹൈകോടതിയിൽ നൽകിയ ക്രിമിനൽ, സിവിൽ കേസുകളിൽ രാം ജത്മലാനിയാണ് ഹാജരായിരുന്നത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാൾ നടത്തിയ പരാമർശത്തിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയ്്റ്റ്ലിയുടെ മാനനഷ്ട ക്കേസ്. ഇതുമായി ബന്ധപ്പെട്ട് വാദം കേൾക്കേവ മേയ് 17ന് ജത്മലാനി 'വക്രബുദ്ധിക്കാരൻ' എന്ന പരാമർശം ജെയ്റ്റ്ലിക്കെതിരെ നടത്തിയതി​െൻറ പേരിൽ ഇരുവരും കോടതിയിൽ കൊമ്പുകോർത്തിരുന്നു. കോടതി ജത്മലാനിക്ക് താക്കീത് നൽകുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story