Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈടെക് കള്ളൻ...

ഹൈടെക് കള്ളൻ സി.സി.ടി.വിയുടെ മെമ്മറി നശിപ്പിച്ച് രക്ഷപ്പെട്ടു

text_fields
bookmark_border
കള്ളൻ സി.സി.ടി.വിയുടെ മെമ്മറി നശിപ്പിച്ച് രക്ഷപ്പെട്ടു തിരൂർ: മോഷണശേഷം സ്ഥാപനത്തിലെ സി.സി.ടി.വിയുടെ മെമ്മറികാർഡ് നശിപ്പിച്ച് കവർച്ചസംഘം രക്ഷപ്പെട്ടു. തിരൂർ ഗൾഫ് മാർക്കറ്റിലെ എ.വി.കെ ഗൾഫ് സെലക്റ്റ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഷട്ടർ തകർത്ത് അകത്തുകടന്ന സംഘം ഷോപ്പി​െൻറ ഗ്ലാസ് നശിപ്പിച്ചാണ് കവർച്ച നടത്തിയത്. 46,000 രൂപയും രണ്ട് ലാപ്ടോപ്പും നഷ്ടമായി. കൗണ്ടറിൽ സൂക്ഷിച്ചിരുന്നതാണ് പണം. മൊത്തം രണ്ട് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ട്. സ്ഥലത്തെത്തിയ പൊലീസ് നായ കാക്കടവ് വരെ മണം പിടിച്ചോടി. ഇല്ലത്തപ്പാടം സ്വദേശി ഇയാത്തിയിൽ അലവിക്കുട്ടിയുടേതാണ് കട. ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്. എസ്.ഐ സുമേഷ് സുധാകറി​െൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story