Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുദ്ധീകരിക്കാത്ത...

ശുദ്ധീകരിക്കാത്ത വെള്ളം വിതരണം; വാട്ടർ അതോറിറ്റി അസി. എൻജിനീയറെ യൂത്ത് ലീഗ് ഉപരോധിച്ചു

text_fields
bookmark_border
പൊന്നാനി: പൈപ്പിലൂടെ കുടിവെള്ളം ശുദ്ധീകരിക്കാതെ വിതരണം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ വാട്ടർ അതോറിറ്റി അസി. എൻജിനീയറെ ഉപരോധിച്ചു. പ്രശ്ന പരിഹാരം വൈകുന്നതിനെത്തുടർന്നാണ് പ്രവർത്തകർ ഉപരോധിച്ചത്. കഴിഞ്ഞ ആഴ്ച പ്രവർത്തകർ അസി. എക്സിക്യുട്ടീവ് എൻജിനീയറെ െഘരാവോ ചെയ്തിരുന്നു. ജൂലൈ 20-നകം സ്പീക്കർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇത് ലംഘിച്ചതോടെയാണ് പ്രതിഷേധവുമായി പ്രവർത്തകർ വീണ്ടുമെത്തിയത്. ജലജന്യരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ചളി കലർന്ന വെള്ളം വിതരണം ചെയ്യുന്നത് രോഗങ്ങൾക്ക് കാരണമാകുമെന്ന് പ്രവർത്തകർ പറഞ്ഞു. ഞായറാഴ്ച യോഗം ചേർന്ന് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാമെന്ന ഉറപ്പിൽ പ്രവർത്തകർ പിരിഞ്ഞു. ഉപരോധ സമരത്തിന് യൂത്ത് ലീഗ് നേതാക്കളായ ഷബീർ ബിയ്യം, എം.പി. നിസാർ, അശ്റഫ് കെ.എം.സി.സി, എ.എ. റൗഫ്, നാസർ, ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story