Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅറവുശാലയിലെ കൊലപാതകം:...

അറവുശാലയിലെ കൊലപാതകം: ഭർത്താവ് പിടിയിലെന്ന് സൂചന -

text_fields
bookmark_border
പരപ്പനങ്ങാടി: യുവതിയുടെ കൊലപാതകത്തെ തുടർന്ന് കാണാതായ ഭർത്താവിനെ പിടികൂടിയതായി സൂചന. പരപ്പനങ്ങാടി ടൗണിലെ മാട്ടിറച്ചി വ്യാപാരി പി. നജ്ബുദ്ദീൻ എന്ന ബാബുവിനെയാണ് (39) ആദ്യ ഭാര്യ റഹീനയുടെ മരണത്തെ തുടർന്ന് കാണാതായത്. ഇയാളുടെ ബൈക്കും കാണാതായിട്ടുണ്ട്. രണ്ടാം ഭാര്യയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നജ്ബുദ്ദീൻ പിടിയിലാെയന്ന വാർത്ത പരക്കുന്നതിനിടെ താനൂർ സി.ഐയും സംഘവും തിങ്കളാഴ്ച വൈകീട്ട് കൊലനടന്ന സ്ഥലത്ത് മഹസർ തയാറാക്കാനെത്തിയത് തെളിവെടുപ്പിന് നജ്ബുദ്ദീനെ കൊണ്ടുവന്നതാെണന്ന് കരുതി നാട്ടുകാർ ഓടിക്കൂടി. അതേസമയം, ഇയാളെ പിടികൂടിയിട്ടിെല്ലന്നും വസ്തുതവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സി.ഐ അലവി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story