Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:28 AM GMT Updated On
date_range 2017-07-24T13:58:16+05:30ഹനുമാൻ കാവിൽ രാമായണ സപ്താഹ യജ്ഞം സമാപിച്ചു
text_fieldsആലത്തിയൂർ: ഹനുമാൻകാവ് ക്ഷേത്രത്തിൽ നടന്നു വന്ന അധ്യാത്മ രാമായണ സപ്താഹ യജ്ഞത്തിന് പട്ടാഭിഷേക ഘോഷയാത്രയോടെ സമാപനം. അലങ്കരിച്ച രഥത്തിൽ ശ്രീരാമനെയും സീതാ ദേവിയെയും ആനയിച്ചായിരുന്നു ഘോഷയാത്ര. ഹനുമാൻകാവ് ക്ഷേത്ര പരിസരത്ത് തുടങ്ങി രാമായണത്ത് കാവ് ക്ഷേത്ര പരിസരം വരെ ചുറ്റി യജ്ഞശാലയിൽ സമാപിച്ചു. യജ്ഞാചാര്യൻ കിഴക്കേടം ഹരി നാരായണൻ നമ്പൂതിരി, ടി.ആർ. രാമവർമ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ പി.എം. മനോജ് കുമാർ, ഗോപിനാഥ് ചേന്നര, ഗോപിനാഥൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രസാദയൂട്ടിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. 24 ന് അഖണ്ഡ രാമായണ പാരായണം നടക്കും. CAPTION Tir w4 HANUMAN KAVE ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ അധ്യാത്മ രാമായണ സപ്താഹ യജ്ഞ സമാപനത്തോടനുബന്ധിച്ച് നടന്ന പട്ടാഭിഷേക ഘോഷയാത്ര
Next Story