Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:20 AM GMT Updated On
date_range 24 July 2017 8:20 AM GMTമലിനജലം ഒഴുക്കിയ ഏഴ് വീടുകൾക്ക് നോട്ടീസ്
text_fieldsbookmark_border
പെരിന്തൽമണ്ണ: മലിനജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിയതിനും മാലിന്യം വലിച്ചെറിഞ്ഞതിനും ഏഴ് വീട്ടുകാർക്ക് അങ്ങാടിപ്പുറം പഞ്ചായത്ത് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. വൈലോങ്ങര, ആശാരിപ്പടി എന്നിവിടങ്ങളിലാണ് നോട്ടീസ് നൽകിയത്. ശുചിത്വ-മാലിന്യ നിയന്ത്രണ കാമ്പയിെൻറ ഭാഗമായി നടത്തിയ ഗൃഹ സമ്പർക്ക പരിപാടിക്കിടെയാണ് നിയമ ലംഘനം കണ്ടെത്തിയത്. ഇവിടങ്ങളിൽ നീർച്ചാലുകൾ മലിനപ്പെടുകയും കുടിവെള്ള സ്രോതസ്സിലൂടെ രോഗ സാധ്യതയുണ്ടാകുന്നതും വർധിച്ചിട്ടുണ്ട്. എല്ലാ വീട്ടുകാരും സ്വന്തം നിലക്ക് മാലിന്യ സംസ്കരണം നടത്തണമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നിയമനനടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. പരിശോധനക്ക് ടി. അബ്ദുൽ ജലീൽ, പി. സുനിൽകുമാർ എന്നിവർ നേതൃതം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story