Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു. അടിമാലി പഞ്ചായത്തിലെ ചൂരക്കട്ടൻ ആദിവാസി കോളനിയിലെ 15കാരിയുടെ വിവാഹമാണ് ഇടുക്കി ചൈൽഡ് ലൈനിലെ ഓഫിസർ ഷംനാദിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തടഞ്ഞത്. ഇതേ കോളനിയിലെ 26കാരനായ യുവാവുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ശൈശവവിവാഹ നിരോധന ഓഫിസർ എം.യു. ജമീല, അംഗൻവാടി സൂപ്പർവൈസർ േഗ്രസി കുര്യാക്കോസ്, അടിമാലി എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വിവാഹം തടഞ്ഞത്. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തി ആയെന്നാണ് ബന്ധുക്കളുടെ ഭാഷ്യം. ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ബന്ധുക്കൾക്ക് നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story