Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരേഖകളില്ലാത്ത...

രേഖകളില്ലാത്ത സ്വർണവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കോട്ടക്കൽ: രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 1.900 ഗ്രാം സ്വർണാഭരണങ്ങൾ കോട്ടക്കൽ പൊലീസ് പിടികൂടി. പാങ്ങ് സ്വദേശി കടവണ്ടി നൗഫലിനെ (33) എസ്.ഐ വിനോദ് കുമാർ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് ചങ്കുവെട്ടി മില്ലുംപടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മാലകൾ, പാദസരം, മോതിരം, വള, തങ്കക്കട്ടി എന്നിവ. മലപ്പുറം ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ വിതരണം ചെയ്യുന്നയാളാണ് നൗഫലെന്ന് എസ്.ഐ അറിയിച്ചു. ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. പ്രേബഷൻ എസ്.ഐ സജീവ്, എ.എസ്.ഐ മണികണ്ഠൻ, സി.പി.ഒമാരായ നസീർ തിരൂർക്കാട്, സുജിത്, സജീവ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. വസ്തുക്കൾ കോടതിയിൽ ഹാജരാക്കി. പടം: നൗഫൽ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story