Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:39 AM GMT Updated On
date_range 23 July 2017 8:39 AM GMTമന്ത്രിയുടെ നിർദേശം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്ന്
text_fieldsbookmark_border
അഗളി: വനംമന്ത്രിയുടെ നിർദേശം കുറുക്കൻകുണ്ടിൽ ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്ന് എൽ.ഡി.ഫ് അട്ടപ്പാടി മേഖല കമ്മിറ്റി. വനംമന്ത്രിയുടെ നിർദേശ പ്രകാരം കഴിഞ്ഞ 20ന് മണ്ണാർക്കാട് തഹസിൽദാർ ജനപ്രതിനിധികളുടെയും പൊതുപ്രവൃത്തകരുടെയും സാന്നിധ്യത്തിൽ റവന്യൂ വനംവകുപ്പുകളുടെ യോഗം ചേർന്നിരുന്നു. കർഷകരുടെ നിലവിലുള്ള കൃഷി തുടരാൻ തടസ്സമിെല്ലന്നാണ് വനംവകുപ്പ് യോഗത്തിൽ അറിയിച്ചത്. ഈ ധാരണകൾ അട്ടിമറിച്ചാണ് വനംവകുപ്പ് കുറുക്കൻകുണ്ടിൽ കർഷകരുടെ കൃഷി നശിപ്പിച്ചതും സംഘർഷമുണ്ടായതും. പ്രശ്നത്തിൽ കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകും വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് മേഖല കമ്മിറ്റി കൺവീനർ സി. രാധാകൃഷ്ണൻ അറിയിച്ചു. പരിപാടികൾ ഇന്ന് പാലക്കാട് ജില്ല ലൈബ്രറിയിലെ മറിയുമ്മ സെമിനാർ ഹാൾ: പാലക്കാട് ജില്ല പബ്ലിക് ലൈബ്രറി നാലാം വാർഷികാഘോഷം -3.00 പാലക്കാട് താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: വിദ്യാഭ്യാസ ധനസഹായ വിതരണവും വിദ്യാർഥികളെ അനുമോദിക്കലും -9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story