Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവ് കേസിൽ...

കഞ്ചാവ് കേസിൽ കസ്​റ്റഡിയിലിരിക്കെ ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

text_fields
bookmark_border
ഷൊർണൂർ: കഞ്ചാവ് വിറ്റ കേസിൽ പിടിയിലായി ഷൊർണൂർ പൊലീസി​െൻറ കസ്റ്റഡിയിലിരിക്കെ ഓടി രക്ഷപ്പെട്ട പ്രതിയെ വീണ്ടും പിടികൂടി. നെടുങ്ങോട്ടൂർ ആന്തൂർകുന്ന് കാരപ്പാറ്റ് രാഹുലാണ് (21) പിടിയിലായത്. വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നവരെക്കുറിച്ച് ഷാഡോ പൊലീസി​െൻറ സഹായത്തോടെ ഷൊർണൂർ പൊലീസ് നടത്തിയ അേന്വഷണങ്ങൾക്കിടെയാണ് ജൂലൈ ഏഴിന് വൈകീട്ട് നാലോടെ പ്രതി പിടിയിലായത്. ഈ സമയം കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന മൂന്ന് വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി രാഹുൽ രാത്രി എട്ടിന് രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രതിയെ പിടികൂടാൻ പ്രത്യേകാന്വേഷണ സംഘത്തെയും നിയോഗിച്ചു. ഇതിനിടെ, െപാലീസ് കസ്റ്റഡിയിലെടുത്ത മകനെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ഹൈകോടതിയിൽ ഹേബിയസ് കോർപസ് നൽകിയതായും പറയുന്നു. പൊലീസ് മർദിച്ചെന്നാരോപിച്ച് രാഹുൽ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഇതറിഞ്ഞ ഷൊർണൂർ പൊലീസ് എസ്.ഐ രാജഗോപാലി​െൻറ നേതൃത്വത്തിൽ ആശുപത്രിയിലെത്തി ശനിയാഴ്ച ഉച്ചക്കാണ് അറസ്റ്റ് ചെയ്തത്. പടം: രാഹുൽ
Show Full Article
TAGS:LOCAL NEWS 
Next Story