Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:30 AM GMT Updated On
date_range 2017-07-22T14:00:33+05:30കോട്ടക്കൽ മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി
text_fieldsവളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി 24ന് 2.30ന് കോട്ടക്കൽ വ്യാപാരഭവനിൽ യോഗം ചേരും. വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള സിവിൽ സർവിസ് കോച്ചിങ്, പ്രതിഭ പരിപോഷണ പരിശീലനം തുടങ്ങിയവയെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം. മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഗവൺമെൻറ്, എയ്ഡഡ്/യു.പി, ഹൈസ്കൂൾ പ്രധാനാധ്യാപകർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ, കോളജ് പ്രിൻസിപ്പൽമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. സിവിൽ സർവിസ് -പരീക്ഷ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും. എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലേയും ഒന്നാം ക്ലാസുകൾ ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമാക്കും. ഇതിനായി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 21.3 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന 'ഫസ്റ്റ് ആൻഡ് ബെസ്റ്റ് ' പദ്ധതി ഒരു മാസത്തിനകം പൂർത്തിയാക്കും. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു ഗവൺമെൻറ് യു.പി, എൽ.പി സ്കൂൾ മാതൃക വിദ്യാലയമാക്കും. ഇതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ നിന്ന് 21 ലക്ഷം രൂപ ചെലവഴിച്ച് 'എക്സലൻസ്' പദ്ധതി നടപ്പിലാക്കും. ജി.യു.പി. സ്കൂൾ കോട്ടക്കൽ (കോട്ടക്കൽ നഗരസഭ), ജി.യു.പി. സ്കൂൾ പൈങ്കണ്ണൂർ (വളാഞ്ചേരി നഗരസഭ), ജി.എൽ.പി. സ്കൂൾ ചാപ്പനങ്ങാടി (പൊന്മള), ജി.എൽ.പി. സ്കൂൾ ചെല്ലൂർ(കുറ്റിപ്പുറം), ജി.എൽ.പി. സ്കൂൾ മേൽമുറി (മാറാക്കര), ജി.എൽ.പി. സ്കൂൾ വടക്കുംപുറം (എടയൂർ), ജി.ഡബ്ല്യു.എൽ.പി സ്കൂൾ (ഇരിമ്പിളിയം) എന്നീ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാന സർക്കാർ പദ്ധതിയായ ജൈവവൈവിധ്യ ഉദ്യാനവും ഈ സ്കൂളുകളിൽ നിർമിക്കും. പദ്ധതികൾക്ക് സർക്കാറിൽ നിന്ന് ഭരണാനുമതി ലഭിച്ചു. ഒരു മാസത്തിനകം ഇവയും പൂർത്തീകരിക്കും. മണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും ഐ.ടി അനുബന്ധ ഉപകരണങ്ങൾ നൽകും. എം.എൽ.എ ഫണ്ടിൽ നിന്ന് 24. 31 ലക്ഷം രൂപ ഉപയോഗിച്ച് മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ കമ്പ്യൂട്ടർ, ഐ.ടി. അനുബന്ധ ഉപകരണങ്ങളുടെ വിതരണം കഴിഞ്ഞ ദിവസം തുടങ്ങി. പ്രാദേശിക വികസന ഫണ്ടിൽ നിന്ന് എയ്ഡഡ് സ്കൂളുകൾക്ക് ഐ.ടി ഉപകരണങ്ങൾ നൽകാനുള്ള പ്രൊപ്പോസൽ എം.എൽ.എ സമർപ്പിച്ചിട്ടുണ്ട്.
Next Story