Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:30 AM GMT Updated On
date_range 2017-07-22T14:00:33+05:30പകർച്ചപ്പനി: ഭരണസമിതി കാര്യക്ഷമമായി ഇടപെടണം ^പി.ഡി.പി
text_fieldsപകർച്ചപ്പനി: ഭരണസമിതി കാര്യക്ഷമമായി ഇടപെടണം -പി.ഡി.പി -വളാഞ്ചേരി: പകർച്ചപ്പനി പടരുമ്പോൾ ഒരു വിധത്തിലുമുള്ള പ്രതിരോധ മാർഗവും കാണാതെ ജനങ്ങളെ പ്രയാസത്തിലാക്കുന്നത് പ്രതിഷേധാർഹമാണെന്ന് പി.ഡി.പി മാറാക്കര പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പനി ക്ലിനിക്ക് തുടങ്ങണമെന്നും പി.ഡി.പി കമ്മിറ്റി അഭിപ്രായപ്പെട്ടു. ശുക്കൂർ അധ്യക്ഷത വഹിച്ചു. ശശി പൂവൻചിന, കെ.ടി. ഹുസൈൻ, ബീരാൻകുട്ടി, സുഹാദ് എന്നിവർ സംസാരിച്ചു. സി.പി. ബാബു സ്വാഗതവും കെ.ടി. മുസ്തഫ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് (ശനി) തിരൂർ താഴെപ്പാലം സംഗമം റസിഡൻസി: ജെ.സി.ഐ സത്യോത്സവവും കുടുംബ സംഗമവും മുഖ്യാതിഥി വി. അബ്ദുറഹ്മാൻ എം.എൽ.എ. 7.30 തിരൂർ തുഞ്ചൻപറമ്പ്: രാമായണ പാരായണം 5.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം, കേരളശ്ശേരി മധുസൂദന വാര്യർ 8.00, പ്രമോദ് ഐക്കരപ്പടിയുടെ ഭക്തിപ്രഭാഷണം രാത്രി 8.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം, സ്മൃതി പടിഞ്ഞാറ്റുമ്മുറി. 8.00 ചന്ദനക്കാവ് ദേവി ക്ഷേത്രം: രാമായണ പാരായണം 5. 00, കളമെഴുത്തുപാട്ട് 6.00, സന്ധ്യ വേല 7.00 പുല്ലൂണി കൈപ്പം പാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം 8.00 തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം: രാമായണ പാരായണം 7.00 കന്മനം ശിവക്ഷേത്രം: രാമായണ പാരായണം, സി. ദേവകി 7.00 പൊയിലിശ്ശേരി ഹനുമാൻകാവ് ക്ഷേത്രം: രാമായണം സപ്താഹയജ്ഞം 6.00, സേതുബന്ധനം 7.00
Next Story