Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:25 AM GMT Updated On
date_range 22 July 2017 8:25 AM GMTകാടാമ്പുഴ ക്ഷേത്രത്തിലെ ദേവപ്രശ്നം നാളെ സമാപിക്കും
text_fieldsbookmark_border
പത്തോളം ജ്യോത്സ്യന്മാരാണ് നേതൃത്വം നൽകുന്നത് കാടാമ്പുഴ: ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ദേവപ്രശ്നം ഞായറാഴ്ച സമാപിക്കും. 20 വർഷത്തിനു ശേഷമാണ് ക്ഷേത്രത്തിൽ ദേവപ്രശ്നവും പ്രശ്നവിചാരവും നടക്കുന്നത്. തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട്, പത്മനാഭ ശർമ ഇരിങ്ങാലക്കുട, പൊതുവായ ഹരി നമ്പൂതിരി, സി.വി. ഗോവിന്ദൻ, ആമയൂർ വേണുഗോപാല പണിക്കർ, മറ്റം ജയകൃഷ്ണ പണിക്കർ, തൃക്കുന്നംപുഴ ഉദയകുമാർ, ആലൂർ ഉണ്ണിപണിക്കർ, ജയരാജ് പണിക്കർ, ചേറോട് ശ്രീനാഥ പണിക്കർ, കാടാമ്പുഴ സേതുമാധവ പണിക്കർ തുടങ്ങിയവരാണ് ദേവപ്രശ്നത്തിന് നേതൃത്വം നൽകുന്നത്. ക്ഷേത്രസംബന്ധമായ വിവിധ ഘടകങ്ങളുടെ പൂർണതയും അപൂർണതയും അറിയാനായി ആരംഭിച്ച ദേവപ്രശ്നം ഒരുകോൽ സമചതുരത്തിൽ ഭസ്മംകൊണ്ട് പത്മമിട്ടാണ് തുടങ്ങിയത്. CAPTION കാടാമ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന ദേവപ്രശ്നം mw also --------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story