Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:09 AM GMT Updated On
date_range 2017-07-21T13:39:40+05:30ഓടിക്കൊണ്ടിരുന്ന മിനിലോറിയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു
text_fieldsപാണ്ടിക്കാട്: റോഡരികിലെ ആൽമരത്തിെൻറ കൊമ്പ് ഓടിക്കൊണ്ടിരിക്കുകായിരുന്ന മിനിലോറിയുടെ മുകളിലേക്ക് പൊട്ടിവീണു. വാൻ ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ അേഞ്ചാടെ നിലമ്പൂർ--പെരുമ്പിലാവ് സംസ്ഥാന പാതയിൽ പുളമണ്ണയിലാണ് അപകടം. ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് തുവ്വൂർ-പാണ്ടിക്കാട് റൂട്ടിൽ ഒന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പെരിന്തൽമണ്ണയിൽ നിന്ന് അഗ്നിശമന സേന എത്തിയപ്പോഴേക്കും ട്രോമ കെയറും പൊലീസും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ ടി. ക്രിസ്റ്റി, പി. ഷിജു, ട്രോമകെയർ പ്രവർത്തകരായ കെ. മുജീബ്, കെ. അഷ്റഫ്, എം. ജിജീഷ്, കെ. ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.
Next Story