Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:49 AM GMT Updated On
date_range 20 July 2017 8:49 AM GMTവിവിധ പരിപാടികളുമായി ചങ്ങാതിക്കൂട്ടം
text_fieldsbookmark_border
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിൽ 1984-'86 വർഷം പ്രീഡിഗ്രിക്ക് പഠിച്ച വിദ്യാർഥികളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച 'കാമ്പസ് 84-86' കൂട്ടായ്മ ചങ്ങാതിക്കൂട്ടം എന്ന പേരിൽ വിവിധ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 12ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ കോളജിൽ നടത്തുന്ന പരിപാടിയിൽ അന്നത്തെ എല്ലാ സഹപാഠികളെയും പങ്കെടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. വിവിധ കലാപരിപാടികൾ, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കൽ എന്നിവയും ചങ്ങാതിക്കൂട്ടം നടത്തും. അന്നത്തെ പ്രീഡിഗ്രി ബാച്ചിൽ പഠിച്ച എല്ലാവരും 9745430004, 9567625227 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വാർത്തസമ്മേളനത്തിൽ മുരളീകൃഷ്ണൻ വലിയകുന്ന്, അബ്ദുറസാഖ് പുത്തനത്താണി, സക്കീർ അറക്കൽ പാണ്ടികശാല (തിരൂർ) എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story