Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:28 AM GMT Updated On
date_range 2017-07-19T13:58:05+05:30പത്താംതരം -പ്ലസ് ടു തുല്യത രജിസ്‌ട്രേഷന്‍: പരുവാശ്ശേരിയില്‍ പ്രത്യേക ക്യാമ്പ് ഇന്ന്
text_fieldsപാലക്കാട്: പത്താംതരം -പ്ലസ്ടു തുല്യത രജിസ്‌ട്രേഷന്‍ നടത്തുന്നതിെൻറ ഭാഗമായി വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡായ പരുവാശ്ശേരിയില്‍ ബുധനാഴ്ച പ്രത്യേക ക്യാമ്പ് നടത്തും. രാവിലെ 11ന് പരുവാശ്ശേരി വയോധക വിശ്രമ കേന്ദ്രത്തില്‍ ക്യാമ്പ് തുടങ്ങും. ഏഴാംതരം ജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതക്കും പത്താംക്ലാസ് ജയിച്ച് പ്ലസ്ടു തോറ്റവര്‍ക്ക് പ്ലസ്ടു തുല്യത പഠനത്തിനും രജിസ്റ്റര്‍ ചെയ്യാം. സർട്ടിഫിക്കറ്റ് വിതരണം പാലക്കാട്: ജില്ല പഞ്ചായത്ത് പട്ടികജാതി വനിതകള്‍ക്കായി നടത്തിയ ബ്രാമേക്കിങ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. കാരാകുറിശ്ശി, മരുത റോഡ്, ആലത്തൂര്‍, കുഴല്‍മന്ദം, തേങ്കുറിശ്ശി, മാത്തൂര്‍, കോട്ടായി ഗ്രാമപഞ്ചായത്തുകളിലെ 400 പട്ടികജാതി വനിതകള്‍ക്കാണ് ജില്ല പഞ്ചായത്ത് 32 ലക്ഷം ചെലവിട്ട് പരിശീലനം നല്‍കിയത്. കുടുംബശ്രീ അംഗീകൃത ഏജന്‍സിയായ തൃശൂര്‍ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ടെക്സ്റ്റയില്‍ ഡിസൈനിങാണ് (ഐ.ഐ.ടി.ഡി.) പരിശീലനം നല്‍കിയത്. പരിശീലനം നേടിയ പത്ത് പേരടങ്ങുന്ന 40 യൂനിറ്റുകള്‍ ജില്ലയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ പി. മേരിക്കുട്ടി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻമാരായ ബിന്ദു സുരേഷ്, കെ. ബിനുമോള്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.എസ്. അബ്ദുൽ സലീം, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്.വിജയരാഘവന്‍, ഐ.ഐ.ടി.ഡി മാനേജിങ് ഡയറക്ടര്‍ ശാന്തി എന്നിവര്‍ പങ്കെടുത്തു. സാന്ത്വനം വളൻറിയർ അഭിമുഖം ഇന്ന് പാലക്കാട്: കുടുംബശ്രീയുടെ സാന്ത്വനം പദ്ധതിയിലേക്ക് വളൻറിയർ അഭിമുഖം ബുധനാഴ്ച രാവിലെ 10ന് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസില്‍ നടക്കും. അപേക്ഷ നല്‍കിയവര്‍ കൃത്യസമയത്ത് എത്തണമെന്ന് കോഒാഡിനേറ്റര്‍ അറിയിച്ചു.
Next Story