Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:20 AM GMT Updated On
date_range 19 July 2017 8:20 AM GMTജൂബിലിയിൽ സമരം, ചർച്ചയിൽ പരിഹരിച്ചു
text_fieldsbookmark_border
ജൂബിലിയിൽ സമരം, ചർച്ചയിൽ പരിഹരിച്ചു തിരുവനന്തപുരം: സംഘടനപ്രവർത്തനം നടത്തിയ നഴ്സിനെതിരെ നടപടിയെടുക്കാൻ മാനേജ്മെൻറ് നീക്കമെന്നാരോപിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ (യു.എൻ.എ) നേതൃത്വത്തിൽ ജൂബിലി ഹോസ്പിറ്റലിൽ നഴ്സുമാർ പണിമുടക്കി. വൈകീട്ട് യു.എൻ.എ ഭാരവാഹികളും മാനേജ്മെൻറുമായി നടത്തിയ ചർച്ചയെ തുടർന്ന് നഴ്സുമാർ പണിമുടക്ക് പിൻവലിച്ചു. ചൊവ്വാഴ്ച ഉച്ചേയാടെയാണ് നഴ്സുമാർ ആശുപത്രിക്ക് മുന്നിലിറങ്ങി പ്രതിഷേധിച്ചത്. പ്രശ്നം രൂക്ഷമാകുന്നതിടെയാണ് വൈകീട്ട് െപാലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ചനടത്തിയത്. അതേസമയം നഴ്സുമാരിൽ ആരോടും മാനേജ്െമൻറ് പ്രതികാരനടപടി സ്വീകരിച്ചിട്ടില്ലെന്നും ആർക്കും നോട്ടീസോ മെമ്മോയോ നൽകിയിട്ടില്ലെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ ഫാദർ ക്ലീറ്റസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story