Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:17 AM GMT Updated On
date_range 19 July 2017 8:17 AM GMTവീടിനു മുകളിൽ മരം വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsbookmark_border
കോട്ടക്കൽ: കനത്ത മഴയിൽ വീടിനു മുകളിൽ മരം വീണു. വൈദ്യുത കമ്പിയിൽ തങ്ങി നിന്നതിനാൽ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. കോട്ടക്കൽ ആട്ടീരി ഇറച്ചിപ്പുരയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നടുത്തൊടി കുഞ്ഞലവിയുടെ വീടിന് മുകളിലേക്കാണ് മരം നിലംപൊത്തിയത്. മരം മുൻവശത്തെ വൈദ്യുതിക്കമ്പികളിൽ തങ്ങി നിന്നെങ്കിലും വീടിെൻറ മേൽക്കൂരക്ക് കേടുപാട് സംഭവിച്ചു. ഓടുകൾ തകർന്നിട്ടുണ്ട്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൂർണമായും തടസ്സപ്പെട്ട വൈദ്യുതി പിന്നീട് പുനഃസ്ഥാപിച്ചു. മലപ്പുറത്ത് നിന്നും അഗ്നിശമന സേനയും എത്തിയിരുന്നു. ഒതുക്കുങ്ങൽ വില്ലേജ് ഓഫിസർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story