Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:01 AM GMT Updated On
date_range 2017-07-19T13:31:29+05:30മലപ്പുറം നഗരസഭ ഓഫിസ് സി.പി.എം ഉപരോധിച്ചു
text_fieldsമലപ്പുറം: നഗരസഭ ഭരണത്തിൽ അഴിമതിയും ക്രമക്കേടും ആരോപിച്ച് സി.പി.എം മുനിസിപ്പൽ ഓഫിസ് ഉപരോധിച്ചു. കുന്നുമ്മലിൽ നിന്ന് പ്രകടനമായി എത്തിയാണ് സമരം ആരംഭിച്ചത്. ഉപരോധം നടക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തിയവരെ പോലീസ് ഗേറ്റ് കടത്തിവിട്ടത് സംഘർഷത്തിന് കാരണമായി. ജില്ല സെക്രേട്ടറിയറ്റ് അംഗം ഇ.എന്‍. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പാലോളി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. മജ്നു, നഗരസഭ കക്ഷിനേതാവ് ഒ. സഹദേവന്‍, വില്ലോടി സുനിൽകുമാർ, കല്ലുവളപ്പിൽ ആശ, പ്രീതകുമാരി, ജിതേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.വി. ബാലകൃഷ്ണന്‍ സ്വാഗതവും കെ.പി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Next Story