Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 7:59 AM GMT Updated On
date_range 19 July 2017 7:59 AM GMTപൊതുസ്ഥലങ്ങൾ പ്ലാസ്റ്റിക് മയം
text_fieldsbookmark_border
വളാഞ്ചേരി: പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരിസര മലിനീകരണം രൂക്ഷമാക്കുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകളും കുപ്പികളും ഡിസ്പോസിബിൾ ഗ്ലാസുകളുമാണ് പലയിടത്തും അലക്ഷ്യമായി വലിച്ചെറിയുന്നത്. മലിനീകരണത്തോടൊപ്പം ഇവയിൽ മഴവെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുകയാണ്. ഇത് പകർച്ചവ്യാധികൾക്കിടയാക്കുന്നു. മദ്യപ സംഘങ്ങളാണ് പ്ലാസ്റ്റിക് ബോട്ടിലുകളും ഗ്ലാസുകളും പൊതുസ്ഥലങ്ങൽ വലിച്ചെറിയുന്നത്. ബാറുകൾ അടച്ചുപൂട്ടിയതോടെ കുടി ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ്. മദ്യത്തിെൻറയും വെള്ളത്തിെൻറയും കുപ്പികളും ഡിസ്പോസിബിൾ ഗ്ലാസുകളും വയലുകൾ, തോടുകൾ, കുറ്റിക്കാടുകൾ, ആളൊഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വലിച്ചെറിയൽ പതിവാണ്. കൃഷിയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർഷകർക്ക് തീരാദുരിതമാണുണ്ടാക്കുന്നത്. മഹല്ല് കൂട്ടായ്മ വളാഞ്ചേരി: മർകസ് 30ാം വാർഷിക, ഹിഫ്ദ്, വാഫി വഫിയ്യ മെഗാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മഹല്ല് കൂട്ടായ്മ മർകസ് ജനറൽ സെക്രട്ടറി ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി ഉദ്ഘാടനം ചെയ്തു. സമസ്ത പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂർ അധ്യക്ഷത വഹിച്ചു. പരിസരത്തെ അമ്പതോളം മഹല്ലുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. എം.കെ. അബ്ദുല്ല ഫൈസി കൊടശ്ശേരി, ബീരാൻ മാസ്റ്റർ പൈങ്കണ്ണൂർ, ഡോ. അബ്ദുൽ ബർ വാഫി അസ്ഹരി ചേകന്നൂർ എന്നിവർ സംസാരിച്ചു. പാമ്പു സംരക്ഷണ സന്ദേശവുമായി പഞ്ചായത്തംഗം എടപ്പാൾ: പാമ്പുകൾ ഭീകര ജീവികളല്ലെന്നും അവക്ക് ഭൂമിയിൽ വസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നുമുള്ള സന്ദേശവുമായി ഗ്രാമപഞ്ചായത്തംഗം. എടപ്പാൾ ഗ്രാമപഞ്ചായത്തംഗം വി.കെ.എ. മജീദാണ് വിഷവൈദ്യനും വനം വകുപ്പ് അവാർഡ് ജേതാവുമായ കൈപ്പുറം അബ്ബാസിെൻറ സഹായത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്. വിവിധ ഇനം പാമ്പുകളെ കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകൾ നീക്കാനാണ് വാർഡ് വികസന സമിതിയുടെ പേരിൽ പരിപാടി സംഘടിപ്പിച്ചത്. അംശക്കച്ചേരി ജി.എം.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും അബ്ബാസ് വിവിധ പാമ്പുകളെ പരിചയപ്പെടുത്തി. പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.പി. നവാസ് ഉദ്ഘാടനം ചയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ സി. രവീന്ദ്രൻ, ബുഷ്റ, ഹെഡ്മാസ്റ്റർ എ. ദേവസ്സി, പി.ടി.എ പ്രസിഡൻറ് എം. രാജീവ്, സ്റ്റാഫ് സെക്രട്ടറി പി.വി. ബിന്ദു എന്നിവർ സംസാരിച്ചു. Tir p13 ഫോട്ടോഃ കാമ്പയിെൻറ ഭാഗമായി അബ്ബാസ് പാമ്പിനെ പരിചയപ്പെടുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story