Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:25 AM GMT Updated On
date_range 2017-07-18T13:55:06+05:30കുടുംബശ്രീ സൗജന്യ തൊഴിൽമേള 30ന്
text_fieldsപാലക്കാട്: കുടുംബശ്രീ ജില്ല മിഷൻ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയിൽ യുവാക്കൾക്കായി സൗജന്യ തൊഴിൽമേള നടത്തും. ജൂലൈ 30 രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുവരെ ഗവ. വിക്ടോറിയ കോളജിൽ നടത്തുന്ന തൊഴിൽമേളയിൽ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. ഫോൺ: 0491 2505627. ഭരണഭാഷ പുരസ്കാരം: ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം പാലക്കാട്: സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കേണ്ട തീയതി ആഗസ്റ്റ് 10 വരെ നീട്ടിയതായി ജില്ല കലക്ടർ അറിയിച്ചു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്േട്രഷൻ കാമ്പയിൻ 18 മുതൽ പാലക്കാട്: എംപ്ലോയബിലിറ്റി സെൻററിെൻറ ആഭിമുഖ്യത്തിൽ ജൂലൈ 18, 19, 20 തീയതികളിൽ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്േട്രഷൻ കാെമ്പയിൻ നടത്തുന്നു. പ്ലസ്ടുവിന് മുകളിൽ യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രായം 35 കവിയരുത്. ഐ.ടി, കൺസ്ട്രക്ഷൻ, എൻജിനീയറിങ്, ബാങ്കിങ്, എച്ച്.ആർ., ഇ. കോമേഴ്സ്, ഫാർമസ്യൂട്ടിക്കൽ, ഹോസ്പിറ്റാലിറ്റി, െപ്രാഡക്ഷൻ, സർക്കാർ പ്രോജക്റ്റ്സ്, ടെക്നിക്കൽ, ടെലികോം, സ്ക്കിൽ ഡെവലപ്മെൻറ് ഇൻറീരിയർ ഡിസൈനിങ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് എംപ്ലോയബിലിറ്റി സെൻറർ വഴി നിയമനം നടത്തുന്നത്. താൽപര്യമുള്ളവർ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും രജിസ്േട്രഷൻ ഫീസായി 250 രൂപയും സഹിതം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ എത്തണം. ഫോൺ: 0491- 2505435, 8281923390, 9746995935.
Next Story