Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:22 AM GMT Updated On
date_range 2017-07-18T13:52:44+05:30ഒൗഷധക്കഞ്ഞി വിതരണം
text_fieldsഎടപ്പാൾ: കർക്കടക മാസത്തോടനുബന്ധിച്ച് പന്താവൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മേൽശാന്തി കുറുവമന സതീശൻ തിരുമേനിയുടെ നേതൃത്വത്തിൽ ഗണപതി ഹോമം, വിശേഷാൽ പൂജകളും ഭക്തർക്ക് രാവിലെ 5.30 മുതൽ രാവിലെ 8.30 വരെ ഒൗഷധക്കഞ്ഞി വിതരണവും നടത്തി. ഒൗഷധക്കഞ്ഞി വിതരണ ഉദ്ഘാടനം ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് വാസുദേവൻ അടാട്ട് നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജൻ ശ്രീനിലയം, കണ്ണൻ പന്താവൂർ, എം.ബി. ദേവാനന്ദൻ എന്നിവർ സംസാരിച്ചു. പടം: Tir p4 കരനെൽ കൃഷി തുടങ്ങി വെളിയങ്കോട്: വെളിയങ്കോട് ന്യൂ ജി.എൽ.പി സ്കൂളിൽ കരനെൽ കൃഷിക്ക്് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് പ്രേമജ സുധീർ വിത്തിടൽ നിർവഹിച്ചു. വിത്ത് പാക്കറ്റുകൾ വാർഡ് അംഗം പി.വി. മുഹമ്മദ് വിതരണം ചെയ്തു. പ്രധാനാധ്യാപിക ഫസീല ടീച്ചർ, പിടിഎ പ്രസിഡൻറ് റഷീദ്, എം.ടി.എ പ്രസിഡൻറ് സുമിത, സനൂജ, കബീർ, സെജീർ, ബഷീർ, പ്രവീണ, നജ്മ, കൃഷി ഓഫിസർ വിനോദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: Tir p5 കരനെൽ കൃഷി പഞ്ചായത്ത് പ്രസിഡൻറ് പ്രേമജ സുധീർ ഉദ്ഘാടനം ചെയ്യുന്നു
Next Story