Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:22 AM GMT Updated On
date_range 18 July 2017 8:22 AM GMTകുടിയിറക്ക് ഭീഷണി നേരിടുന്ന ആദിവാസികൾക്ക് അട്ടപ്പാടിയിൽ ഭൂമി നൽകും
text_fieldsbookmark_border
അഗളി: നെന്മാറയിൽ വനം വകുപ്പിെൻറ കുടിയിറക്ക് ഭീഷണിയിലുള്ള ആദിവാസി കുടുംബങ്ങൾക്ക് റവന്യൂവകുപ്പ് അട്ടപ്പാടിയിൽ പകരം ഭൂമി നൽകും. നെന്മാറ ഫോറസ്റ്റ് ഡിവിഷനിലെ കട്ടപ്പാറയിൽ 29 ആദിവാസി കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. കോട്ടത്തറ വില്ലേജിൽ 181/9 സർവേ നമ്പറിലുള്ള ഷോളയൂർ വനമേഖലയോട് ചേർന്ന അധ്വാനപ്പെട്ടി ഭാഗത്തെ 29 സെൻറ് ഭൂമിയാണ് വനം വകുപ്പിന് വിട്ടുനൽകുക. റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ കലക്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നിർദിഷ്ട സ്ഥലം സന്ദർശിച്ചു. ഭൂമി കൈമാറുന്നത് സംബന്ധിച്ച് പ്രാഥമിക നടപടികൾ നടക്കുന്നതായി അധികൃതർ അറിയിച്ചു. കലക്ടർ പി. മേരിക്കുട്ടിക്കൊപ്പം ഭൂരേഖ അഡീഷനൽ തഹസിൽദാർ രാധാകൃഷ്ണൻ, അഗളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ സി. ശരീഫ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. പരിപാടികൾ ഇന്ന് പാലക്കാട് ജില്ല പഞ്ചായത്ത് ഹാൾ: ടെക്സ്െറ്റെൽ ഡിസൈൻ പരിശീലനം ലഭിച്ച പട്ടികജാതി വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം മന്ത്രി എ.കെ. ബാലൻ - -12.00- പാലക്കാട് ടൗൺ ഹാൾ: കെട്ടിട നിർമാണ തൊഴിലാളികളുടെ ആനുകൂല്യ വിതരണം - -11.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story